ദില്ലി കൂട്ടമാനഭംഗക്കേസിലെ അഭിഭാഷകരോടു സുപ്രീംകോടതി വിശദീകരണമാവശ്യപ്പെട്ടു.
ദില്ലി ; ദില്ലി കൂട്ടമാനഭംഗക്കേസിലെ അഭിഭാഷകരോടു സുപ്രീംകോടതി വിശദീകരണമാവശ്യപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരേ മോശം പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയിലാണു കോടതിയുടെ നടപടി. പ്രതിഭാഗം അഭിഭാഷകരായ എം.എല്‍. ശര്‍മ, എ.കെ. സിംഗ് എന്നിവരോടാണു കോടതി വിശദീകരണമാവശ്യപ്പെട്ടത്.
ലെസ്ലി യുഡ്വിന്‍ സംവിധാനം ചെയ്ത `ഇന്ത്യയുടെ പുത്രി’ എന്ന ഡോക്യുമെന്ററിയിലായിരുന്നു പെണ്‍കുട്ടിയെ അപകീര്‍ത്തി പ്പെടുത്തുന്ന പ്രസ്താവന ഇവര്‍ നടത്തിയത്. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടനയാണ് ഇരുവര്‍ക്കുമെതിരേ കോടതിയെ സമീപിച്ചത്.