ദില്ലിയില്‍ 1,020 വെടിയുണ്ടകള്‍ കണ്ടെടുത്തു

ദില്ലി: ദില്ലി പോലീസ് ഇന്ന്  1,020 വെടിയുണ്ടകള്‍ കണ്ടെടുത്തു. ദില്ലിയിലെ ഒരു മെട്രോ സ്റ്റേഷനില്‍ നിന്നും ആണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. കണ്ടെടുത്ത വെടിയുണ്ടകല്‍ എല്ലാം തന്നെ ഉപയോഗ യോഗ്യമാണ് (live)എന്ന് പോലീസ് പറഞ്ഞു.  അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനു മോന്നോടിയായി നടക്കുന്ന ശക്തമായ സുരക്ഷ പരിശോധനയുടെ ഭാഗമായി നടത്തുന്ന തെരച്ചിലില്‍ ആണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒബാമയുടെ വരവിനോട് അനുബന്ധിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ദേശീയ തലസ്ഥാനത് അക്രമം നടത്താന്‍ സ്ധ്യത ഉള്ളതായി രഹസ്യാന്വേഷണ വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി അറിയുന്നു

Add a Comment

Your email address will not be published. Required fields are marked *