ദില്ലിയില്‍ മൂന്നു നില കെട്ടിടത്തിനു തീ പിടിച്ചു

ദില്ലി ; ദില്ലിയില്‍ മൂന്നുനില കെട്ടിടത്തിനു തീപിടിച്ച്‌ ഒരു വയസുള്ള കുഞ്ഞ്‌ ഉള്‍പ്പെടെ മൂന്നു പേര്‍ വെന്തുമരിച്ചു. ശനിയാഴ്‌ച രാവിലെ ആണ് പടിഞ്ഞാറന്‍ ദില്ലിയിലെ പാലം ഏരിയായിലെ സധ നഗറിലായിരുന്നു സംഭവം. അപകടത്തില്‍ എട്ടുപേര്‍ക്കു ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തില്‍ കെട്ടിടം ഭാഗികമായി കത്തിനശിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

Add a Comment

Your email address will not be published. Required fields are marked *