ദില്ലിയില്‍ ബിജെപി വന്നാല്‍ സത്യസന്ധമായ ഭരണം എന്ന് മോദി
ദില്ലി ; ദില്ലി നിയമ സഭ തെരഞ്ഞെടുപ്പു അവസാന ഘട്ടത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കളത്തിലിറങ്ങി . ദില്ലിയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സത്യസന്ധമായ ഭരണം ഉറപ്പാക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു . ആം ആദ്മിയെ പിന്നില്‍ നിന്ന് കുത്തുന്നവര്‍ എന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മോദി വിമര്‍ശിച്ചു . ജനങ്ങള്‍ക് ഒരിക്കല്‍ മാത്രമേ തെറ്റ് പറ്റുകയുള്ളൂ എന്നും എല്ലായ്പോഴും ആര് തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നും ആം ആദ്മിയോടു മോദി . കഴിഞ്ഞ തവണ ജനങ്ങള്‍ വിശ്വസിച്ചു അധികാരത്തില്‍ ഏറ്റിയിട്ട് ആം ആദ്മി എന്താണ് ചെയ്തത് എന്നും മോദി ചോദിച്ചു . ബേദിയെ കുറിച്ച് ആം ആദ്മി നടത്തിയ മോശം പരാമര്‍ശം ദില്ലിയിലെ സ്ത്രീകളോടുള്ള അവരുടെ സമീപനം ആണ് കാണിക്കുന്നത് എന്ന് മോദി . ഇതിനെതിരെ ബേദി പോലീസിലും തെരഞ്ഞെടുപ്പു കമ്മിഷനിലും പരാതി നല്കി. ആം ആദ്മിക്കും ബിജെപിക്കും ദില്ലി പിടിക്കുക എന്നത് അഭിമാന പ്രശ്നമാണ് .