ദില്ലിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു
ദില്ലി : ദില്ലിയില്‍ അഞ്ചുവയസുകാരിക്കു പീഡനം. ഗുഡ്ഗാവിലാണു സംഭവം. ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെ ബന്ധുവായ ശര്‍മ്മ യാദവ് എന്നയാളാണു പീഡിപ്പിച്ചത്. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് അഞ്ചു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയ ആവശ്യമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.