ദിലീപ് ഗാന്ധിക്കെതിരെ ശിവസേന
മുംബൈ: പുകയിലക്കെതിരെ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ സിഗരറ്റ് പാക്കറ്റുകളില്‍ ദൂഷ്യ വശങ്ങള് വലുതായി ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടു അഭിപ്രായ വ്യത്യാസം ഉന്നയിച്ച ബിജെപി എംപി ദിലീപ് ഗാന്ധിയെ വിമര്‍ശിച്ചു ശിവസേന . പുകയിലയും അര്‍ബുദവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നു പറഞ്ഞപുകയിലക്കെതിരായ പാര്ലമെന്റാരി പാനല്‍ മേധാവിയായ ദിലീപ് ഗാന്ധിക്ക് നോബല്‍ സമ്മാനം നല്‍കണം എന്നാണു മുഖപത്രമായ സാമ്നയിലൂടെ ശിവസേന പറഞ്ഞിരിക്കുന്നത്.ഗാന്ധിയെ പാര്‍ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കണം എന്നും ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.