ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞു

കൊച്ചി:  വിവാഹമോചനം അനുവദിച്ച് കുടുംബക്കോടതി ഇന്ന് വിധി പുറപ്പെടുവിച്ചു. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂര്‍ത്തിയായി.
ഇവര്‍ തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ ജനവരി 29ന് തന്നെ പൂര്‍ത്തിയായിരുന്നു. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും 29ന് കുടുംബകോടതി ജഡ്ജി പി മോഹന്‍ദാസിനു മുന്നില്‍ ഹാജരായിരുന്നു.
ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായ് 24നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്. മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *