പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും: വിഎസ്
മലമ്പുഴ: പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കും. മറ്റുള്ളവരുടെ അഭിപ്രായം തന്റെ പരിഗണനയിലില്ല. തീരുമാനം എന്താകുമെന്ന് മുന്‍കൂറായി പറയാനുമില്ല. ജനങ്ങള്‍ക്ക് പലതും ചിന്തിക്കാം. മാധ്യമങ്ങള്‍ പറയുന്നത് അവിശ്വസിക്കുന്നില്ല.
എല്‍ഡിഎഫിന് 85 മുതല്‍ 95 സീറ്റുകള്‍ വരെ കിട്ടും. മലമ്പുഴയില്‍ മുന്പത്തേക്കാള് കൂടുതല്‍ വോട്ട് കിട്ടും. കെ.എം.മാണിയടക്കമുള്ളവര്‍ തോല്‍ക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.