ദക്ഷിണ സുഡാനില്‍ ആയുധ ശേഖരം പൊട്ടിത്തെറിച്ചു 7 പേര് കൊല്ലപ്പെട്ടു
ജുബ: ദക്ഷിണ സുഡാനില്‍ ആയുധ ശേഖരം പൊട്ടിത്തെറിച്ച് ഏഴു പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. താര് ജാത് പ്രദേശത്തായിരുന്നു സംഭവം. ഒരു കണ്ടെയിനറില് സൂക്ഷിച്ചിരുന്ന ആയുധങ്ങളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഒരു കൊച്ചു കുഞ്ഞടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാരും വിമതവിഭാഗങ്ങളും തമ്മില്‍ ഉണ്ടായ പോരാട്ടത്തിനു ശേഷം വിമതര്‍ സൂക്ഷിച്ചിരുന്നതാണ് ആയുധങ്ങളെന്നാണ് നിഗമനം. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കൃഷിയിടങ്ങളും കത്തി നശിച്ചു.