ന്യൂസിലാന്റ് ലോകകപ്പ് ഫൈനലില്‍
ചരിത്രത്തെ സാക്ഷി നിര്‍ത്തി കീവിസ് പട ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലേക്ക് . ആദ്യ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അടിയറവു പറയിച്ചാണ് ന്യൂസിലാന്റ് ഫൈനലില്‍ എത്തിയത്.ആവേശകരമായ പോരാട്ടത്തിനൊടുവില്‍ നാലു വിക്കറ്റിനായിരുന്നു ന്യൂസിലാന്റിന്റെ വിജയം. ഇതാദ്യമായാണ് ന്യൂസിലാന്റ് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. 298 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റ് 42.4 ഓവറില്‍ 299 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടന്നു. മഴയെ തുടര്‍ന്ന് ന്യൂസിലാന്റിന്റെ വിജയലക്ഷ്യം 42 ഓവറില്‍ 298 ആയി ക്രമീകരിച്ചിരുന്നു. 82 റണ്‍സെടുത്ത ഗ്രാന്റ് എല്ലിയോട്ടാണ് ന്യൂസിലാന്റിന്റെ ടോപ് സ്കോറര്‍. കോറി ആന്ഡേഴ്സന് 58 റണ്‍സും മക്കല്ലം 59 റണ്‍സും നേടി.
( രാജി രാമന്‍കുട്ടി )