തൊഴിലുറപ്പ് വേതനം : ചുമതല സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ തൊഴിലാളികളുടെ വേതനം ഇലക്ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം വഴി നടത്തുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ മാത്രം ഏല്‍പിച്ചുകൊണ്ട് ഉത്തരവായതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ദക്ഷിണ മേഖലാ ജില്ലകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും, മധ്യമേഖലാ ജില്ലകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയും, ഉത്തര മേഖലാ ജില്ലകളില്‍ കാനറാ ബാങ്കിനെയുമാണ് നേരത്തെ ഇതിനായി നിയോഗിച്ചിരുന്നത്. വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഒരു ബാങ്കിനെ ഏല്‍പിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും നിലവിലെ നിര്‍വ്വഹണം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലുമാണ് പുതിയ മാറ്റം വരുത്തിയിട്ടുള്ളത്.

Add a Comment

Your email address will not be published. Required fields are marked *