തെലങ്കാന എം എല്‍ എ മാരുടെ ശമ്പളം മൂന്നു ലക്ഷമായി ഉയര്‍ത്തി

ഹൈദരാബാദ്തെലുങ്കാന നിയമസഭയിലെ എം.എൽ.എമാരുടെ പ്രതിമാസ ശന്പളം മൂന്ന് ലക്ഷം രൂപയായി ഉയർത്തി. നിലവിൽ ഇത് 1.20 ലക്ഷം രൂപയായിരുന്നു. രണ്ടു ലക്ഷം രൂപയാക്കാനായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിലും എം.എൽ.എമാർ മൂന്ന് ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 12.50 കോടിയുടെ അധികബാദ്ധ്യതയുണ്ടാവും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാവും.
ശന്പളം മൂന്ന് ലക്ഷമായി ഉയർത്തുന്നതിനോടുള്ള എതിർപ്പും വിമർശനവും നേരിടുന്നതിന് വേണ്ടി, എം.എൽ.എമാരോട് വ്യക്തിപരമായി സർക്കാരിന് കത്തു നൽകാൻ നിയമസഭാ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഹരീഷ് റാവു ആവശ്യപ്പെടുകയായിരുന്നു. ചില പ്രതിപക്ഷ എം.എൽ.എമാർ സർക്കാരിന് ഇത്തരത്തിൽ കത്തു നൽകുകയും ചെയ്തു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കം 18 അംഗ മന്ത്രിസഭയാണ് തെലങ്കാനയിലുള്ളത്. അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആറ് പാർലമെന്ററി സെക്രട്ടറിമാർക്കും എം.എൽ.എമാരുടെ നിരക്കിലല്ല ശന്പളം ലഭിക്കുക. ഇവരുടെ ശന്പളം തീരുമാനിക്കുന്നത് മന്ത്രിസഭയാണ്.

Add a Comment

Your email address will not be published. Required fields are marked *