തെലങ്കാനയില്‍ പോലീസുമായി ഏറ്റുമുട്ടലില്‍ 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ പോലീസുമായി ഉണ്ടായ ഏറ്റു മുട്ടലില്‍ 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കസ്റ്റഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന തെഹ്രീക് ഘലാബ ഇ ഇസ്ളാം എന്നാ ഇസ്ലാമിക തീവ്രവാദി സംഘടനയിലെ വിഖാറുദ്ദീൻ, സയിദ് അംജദ്, ഹനീഫ്, സക്കീർ,ഇർഫാൻ എന്നിവരെയാണ് പോലിസ് വധിച്ചത് . ഇന്നു രാവിലെ കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തീവ്രവാദികൾ പൊലീസിനെ ആക്രമിച്ച രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തീവ്രവാദികൾ പോലിസ് വാഹനത്തിനുള്ളിൽ വച്ച് സുരക്ഷാഉദ്യോഗസ്ഥരെ ആക്രമിക്കുകയും തോക്കുകൾ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു . ഡ്രൈവറെ ആക്രമിച്ചതോടെ വാഹനം നിറുത്തി. വാതിൽ തുറന്ന് രക്ഷപ്പെടാൻ തീവ്രവാദികൾ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്. നാലുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവിധ കേസുകളിലായി2010ൽ അറസ്റ്റിലായ തീവ്രാവദികളെ വാറങ്കലിലെ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐയും ഇന്ത്യയിലെ നിരോധിത തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി)യുമായും ഇവർക്ക് ബന്ധമുണ്ട്