തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
ബുര്‍ധ്വാന്‍ : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് 61 നാടന്‍ ബോംബുകള്‍ പൊലീസ് കണ്ടെത്തി. ഷെയ്ഖ് ഷാന്റോ എന്ന നേതാവിന്റെ വീട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവം പൊലീസ് സൃഷ്ടിയാണെന്നും പണം നല്‍കാത്തതിന് ഉള്ള പകരം വീട്ടലാണെന്നും ഷാന്റോ പറഞ്ഞു.
( രാജി രാമന്‍കുട്ടി )