തീസ്തയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

ദില്ലി:  സാമ്പത്തിക ക്രമക്കേട് കേസിൽ പ്രതിയായ തീസ്ത  സെതൽവാദിനെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയും  വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. തീസ്ത നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടംഗ ബെഞ്ചിൽ നിന്ന് വിപുലമായ ഒരു ബെഞ്ചിലേക്ക് മാറ്റി.

ഗുജറാത്ത് കലാപത്തില്‍ ദുരിതം നേരിടുന്നവര്‍ക്ക് വേണ്ടി സ്വീകരിച്ച സംഭാവനകളിൽ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഗുജറാത്ത് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ തീസ്ത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

2002ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിൽ അക്രമത്തിന് ഇരയായവരുടെ വീട് പുനർനിർമ്മിക്കാനെന്ന പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സംഘടനകളിൽ നിന്നും ഇവർ ഒന്നരക്കോടി രൂപയോളം പിരിച്ചെടുത്തെന്നും എന്നാൽ അക്രമത്തിന് ഇരയായവർക്ക് ഒന്നും നൽകിയിട്ടില്ലെന്നുമാണ് പരാതി. സംഭവത്തിൽ തീസ്ത സെതൽവാദ്,ഭർത്താവ് ജാവേദ് ആനന്ദ്,കലാപത്തിൽല്‍ കൊല്ലപ്പെട്ട എം.പി ഇഹ്സാൻ ജഫ്രിയുടെ മകൻ തൻവീർ,ഗുൽബർഗ് സൊസൈറ്റിയുടെ സെക്രട്ടറി ഫിറോസ് ഗുൽസാർ,സൊസൈറ്റി ചെയർമാന്‍ സലിം ശാന്തി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Add a Comment

Your email address will not be published. Required fields are marked *