തീരമൈത്രി-തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) നടപ്പാക്കികൊണ്ടിരിക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി വിദഗ്ധ തൊഴില്‍ പരിശീലനത്തിന് കോട്ടയം, ആലപ്പുഴ,എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പ്ലസ്ടു യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 15. വിശദവിവരങ്ങള്‍ക്ക് ആലുവ കിഴക്കേ കടുങ്ങല്ലൂരിലുള്ള ഓഫീസുമായോ (ഫോണ്‍ 0484-2607643, 1800-425-7643)www.safkerala.org/Tenders &നോട്ടീസ് വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

Add a Comment

Your email address will not be published. Required fields are marked *