തിരുവനന്തപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : തിരുവനന്തപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. കോവളത്തെസ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. 50 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്തു. ശനിയാഴ്ച രാത്രി സ്ഥാപനത്തിന് പിന്നിലെ ജനല്‍കമ്പി വളച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാവിലെയാണ് മോഷണ വിവരം ജീവനക്കാര്‍ അറിഞ്ഞത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ( രാജി രാമന്‍കുട്ടി )