താളമഹോത്സവം

തിരുവനന്തപുരം ; കേരളീയ വാദ്യകലാരൂപങ്ങള്‍ കോര്‍ത്തിണക്കി വൈലോപ്പിളളി സംസ്‌കൃതി ഭവന്‍ മാര്‍ച്ച് 13, 14, 15 തീയതികളില്‍ താളമഹോത്സവം സംഘടിപ്പിക്കും. കേരളത്തിലെ പ്രമുഖ വാദ്യകലാരൂപങ്ങളുടെ അവതരണം,വാദ്യകലയുമായി ബന്ധപ്പെട്ട സെമിനാറുകള്‍, പൊതുജനങ്ങള്‍ക്കുളള ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ചെണ്ടമേളം,മാപ്പിളപ്പാട്ടുകള്‍, തിടമ്പ്‌നൃത്തം,മുളംചെണ്ടയിലെ സംഗീതം, പഞ്ചാരി പഞ്ചവാദ്യം, വേള്‍വിന്റ് ആന്‍ഡ് തണ്ടര്‍, ഈടുംകൂറും, ഉടുക്കുകൊട്ട് പാട്ട്, തായമ്പക തുടങ്ങിയവ അവതരിപ്പിക്കും. ഡെലിഗേറ്റായി പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സാക്ഷ്യപത്രവുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ്50 രൂപ. താല്പര്യമുളളവര്‍ മെമ്പര്‍ സെക്രട്ടറി, വൈലോപ്പിളളി സംസ്‌കൃതിഭവന്‍, നാളന്ദ,തിരുവനന്തപുരം – 1 വിലാസത്തില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനമേയാ അറിയിക്കണം. ഫോണ്‍: 0471 2311842, ഇ-മെയില്‍: directormpcc@gmail.com

 

Add a Comment

Your email address will not be published. Required fields are marked *