താന്‍ കൊക്കയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി: താന്‍ കൊക്കയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കൊക്കയിന്‍ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് കൊണ്ടുവരുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.താന്‍ നിരപരാധിയാണ്. കോടതിയിലും നിയമത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. രക്ത സാമ്പിള്‍ പരിശോധന അനൂകൂലമാണല്ലോയെന്ന ചോദ്യത്തിന് താന്‍ കൊക്കയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മനസിലായില്ലേയെന്നായിരുന്നു മറുപടി. സുഹൃത്തുക്കള്‍ വിളിച്ചിട്ടാണ് താന്‍ ഫഌറ്റില്‍ പോയതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഷൈന്‍ ടോം ചാക്കോയുള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും റിമാന്റ് കാലവധി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് മോഹന്‍ദാസ് നീട്ടി. ഈ മാസം 19 വരെയാണ് ഇവരുടെ റിമാന്റ് നീട്ടിയിരിക്കുന്നത്.ഷൈന്‍ ടോം ചാക്കോയെ എറണാകുളം സബ്ജയിലേക്കും മറ്റുള്ളവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുമാണ് റിമാന്റു ചെയ്തിരിക്കുന്നത്.ജയിലിലെ വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് പ്രതികളെ ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്‌

Add a Comment

Your email address will not be published. Required fields are marked *