തരൂരിനെ കോണ്ഗ്രസ്‌ കൈവെടിയുന്നു!

തിരുവനന്തപുരം : ശശി തരൂരിന്റെ കേരളത്തിലെ നില പരുങ്ങലിലാകുന്നു. ഇന്നലെ രാത്രി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്തത് മൂന്നു മണിക്കൂറാണ്. ഇനിയും ചോദ്യം ചെയ്യാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കെ തരൂരിനെ കേരളാ ഘടകം പൂർണ്ണമായി കൈവിട്ടിരിക്കുകയാണ്. അടിച്ചേൽപ്പിക്കപ്പെട്ട ഒരു സ്ഥാനാർഥി എന്ന നിലയിലാണ് ശശി തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകം കണക്കുകൂട്ടിയിട്ടുള്ളത്. തരൂരിന്റെ സ്ഥാനാർതിത്വം ഹൈക്കമാന്റ് കേരള ഘടകത്തിന്റെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. കേരളാ ഘടകത്തിന്റെ ശക്തമായ എതിർപ്പ് നിലനില്ക്കെത്തന്നെ തരൂർ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്‌ ലോക്സഭാ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. പക്ഷെ ആഗോള പൌരൻ എന്ന ഇമേജ് മുതലാക്കി ശശി തരൂർ അനായാസമായി തിരുവനന്തപുരത്ത് നിന്ന് ജയിച്ചു കയറുകയായിരുന്നു. പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വം തരൂരിനെ ഒരു രണ്ടാംതരം പൌരനായി മാത്രം എന്നും കണ്ടു. തിരുവനന്തപുരത്തെ കോണ്‍ഗ്രസ്‌ പരിപാടികളിൽ നിന്ന് അകറ്റി നിർത്തുന്ന സമീപനം കൈക്കൊള്ളുകയും ചെയ്തു. പല കോണ്‍ഗ്രസ്‌ നേതാക്കളും തരൂരിനെ തങ്ങളുടെ ശത്രുവായി കണ്ടു. തങ്ങളുടെ അവസരം തട്ടിയെടുക്കുന്ന ഒരാളോടെന്നപോലുള്ള സമീപനം കൈക്കൊള്ളുകയും ചെയ്തു. തരൂർ കേന്ദ്രമന്ത്രികൂടിയായതോടെ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ തരൂർ എതിർപ്പ് ആകാശത്തോളം ശക്തി പ്രാപിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഐപിഎൽ വിവാദം വന്നപ്പോൾ തരൂരിനെക്കൊണ്ട് മന്ത്രി പടം രാജിവെപ്പിക്കുന്നതിൽ ഇവർ വിജയിക്കുകയും ചെയ്തു. പക്ഷെ തരൂർ രണ്ടാം തവണയും മന്ത്രിയാകുകയും ലോകസഭയിലേക്ക് തിരുവനനന്തപുരത്തു നിന്ന് ജയിച്ചു കയറുകയും ചെയ്തു. തരൂർ മന്ത്രിയായിരിക്കെയുള്ള സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണം കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകത്തിന് പുതിയ ഒഎഉ ആയുധമായി. കേന്ദ്രത്തിലെ ഭരണമാറ്റത്തിന് ശേഷം ദില്ലി പോലീസ് ഈ കേസ്‌ ശരിയായ രീതിയിൽ അന്വേഷിക്കുകയും തരൂരിനെ ചോദ്യം ചെയ്യുകയും ചെയ്തതോടെ കേരളത്തിലെ തരൂർ എതിർപ്പിനു ശക്തി പ്രാപിക്കുകയായിരുന്നു. ഇതിനിടെ തരൂരിന്റെ മോദി സ്തുതി കേന്ദ്രത്തിലെ കോണ്‍ഗ്രസിൽ നിന്ന് ശകതമായ എതിർപ്പ് ക്ഷണിച്ചു വരുത്തി. ഇതു മറയാക്കിക്കൊണ്ട് തരൂരിന്റെ കോണ്‍ഗ്രസ്‌ വക്താവ് സ്ഥാനം ഒഴിവാക്കിപ്പിക്കാൻ മുൻ കയ്യെടുത്തതും കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകമായിരുന്നു. സുനന്ദാ പുഷ്ക്കർ മരണ വിവാദം വന്നതോടെ ശശി തരൂരിനെ കോണ്‍ഗ്രസ്‌ പരിപാടികളിൽ നിന്നും പൂർണ്ണമായും ഒഴിച്ച് നിർത്താനും, ശശി തരൂരിനെ പിന്തുണച്ചുകൊണ്ടുള്ള കൊണ്ടുള്ള എല്ലാ നീക്കങ്ങളിൽ നിന്നും വിട്ടു നില്ക്കാൻ കേരളത്തിലെ കോണ്‍ഗ്രസ്‌ അനൌദ്യോഗികമായി തീരുമാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ ശശി തരൂരിനെ ദില്ലി പോലീസ് തുടർച്ചയായി ചോദ്യം ചെയ്തു തുടങ്ങിയതോടെ തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകം പൂർണ്ണമായി കയ്യൊഴിഞ്ഞ അവസ്ഥയിലാണ്. പണ്ട് രഹസ്യമായി വച്ച നിലപാട് ഇപ്പോൾ അവർ പരസ്യമാക്കുന്നു. തരൂരിനെ ചൊല്ലിയുള്ള കേരളത്തിലെ കോണ്‍ഗ്രസ്‌ നിലപാട് എന്താണെന്ന് ആരാഞ്ഞ ഹിന്ദുസ്ഥാൻ സമാചാറിനോട് കോണ്‍ഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞത് ഈ കേസ് തരൂരിന്റെ വ്യക്തിപരമായ ഒരു പ്രശ്നം മാത്രമാണേന്നാണ്. ഈ കേസുമായി കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ല. ഈ പ്രശ്നത്തെ കോണ്‍ഗ്രസ്‌ വ്യക്തിപരം മാത്രമായാണ് കാണുന്നത്. കേസ് അന്വേഷണവുമായി തരൂർ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. ദില്ലി പോലീസ് കേസ്‌ നിഷ്പക്ഷമായും വസ്തുനിഷ്ടമായും അന്വേഷിക്കട്ടെ. ഇതൊരു രാഷ്ട്രീയ പ്രശ്നമേ അല്ല. ഇതിൽനിന്നുതന്നെ തരൂരിനെക്കുറിച്ചുള്ള കേരളത്തിലെ കോണ്‍ഗ്രസ്‌ നിലപാട് തെളിയുന്നു. സുനന്ദാ പുഷ്ക്കർ കേസ് ഇനി തരൂർ വ്യക്തിപരമായി തന്നെ നേരിടേണ്ടി വരും.കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകത്തിൽ നിന്ന് തരൂർ ഒരു സഹായവും പ്രതീക്ഷിക്കെണ്ടതില്ല. അതുകൊണ്ട് തന്നെ സുനന്ദാ പുഷ്ക്കർ കേസ് തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു അഗ്നിപരീക്ഷയായി മാറുന്നു.

Add a Comment

Your email address will not be published. Required fields are marked *