തമ്പിക്ക്75, ആരോഗ്യമന്ത്രിയുടെ ആശംസകള്‍
തിരുവനന്തപുരം: ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ 75-ാം പിറന്നാള്‍ ആഘോഷവേളയില്‍ മന്ത്രി വി.എസ്.ശിവകുമാര്‍,അദ്ദേഹത്തിന്റെ പേയാടുള്ള വസതിയിലെത്തി അനുമോദനം അറിയിക്കുകയും മെമെന്റോ സമ്മാനിക്കുകയും ചെയ്തു. ശ്രീകുമാരന്‍ തമ്പിയുടെ ഭാവി പരിപാടികള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടാണ് മന്ത്രി മടങ്ങിയത്. ശ്രീകുമാരന്‍ തമ്പി ഹൃദയസരസ് എന്ന തന്റെ ആയിരം ഗാനങ്ങളുടെ സമാഹാരം മന്ത്രിക്ക് സമ്മാനിച്ചു. പൂവച്ചല്‍ ഖാദര്‍, ജയശേഖരന് നായര്‍,മണക്കാട് രാമചന്ദ്രന്, മോഹനചന്ദ്രന്, പന്തളം ബാലന് എന്നിവര്‍ പങ്കെടുത്തു.