തമിഴ്നാട്ടില്‍ കെട്ടിട ദുരന്തം ; 5 പേര്‍ മരിച്ചു , 18 പേര്‍ക്ക് പരിക്കേറ്റു

തിരുവരൂര്‍ ; കേന്ദ്ര സര്‍വകലാശാലയുടെ നിര്‍മാണത്തിലിരുന്ന സ്റ്റാഫ് ക്വാര്റെഴ്സ് തകര്‍ന്നു വീണു അഞ്ചു പേര്‍ മരിച്ചു . 18 ഓളം പേര്‍ക്ക് പരിക്കേറ്റു . മരണ നിരക്കുകള്‍ ഇനിയും ഉയരും എന്നാണു പോലിസ് അറിയിക്കുന്നത് . രക്ഷാപ്രവര്‍ത്തനം തുടങ്ങി . കേട്ടിടാവഷിഷ്ടങ്ങള്‍ക്കുള്ളില്‍കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേര്‍ക്കായി പോലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ തുടരുകയാണ്.ഒരു പറ്റം ഡോക്ടര്‍മാരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് . ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയതായും പോലിസ് അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല .

 

Add a Comment

Your email address will not be published. Required fields are marked *