തമിഴിലും തെലുങ്കിലും പാര്‍വ്വതി തന്നെ ആര്‍ജെ സാറ

ബാംഗ്ലൂര്‍ ഡെയ്സിന്‍റെ തമിഴ്- തെലുങ്ക് റീമേക്കില്‍ ആര്‍ജെ സാറയായി പാര്‍വ്വതി മേനോന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സാറയായി നിത്യാ മേനോനായിരിക്കും അഭിനയിക്കുക എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ തന്‍റെ കരിയറിലെ മികച്ച കഥാപാത്രത്തെ പാര്‍വ്വതി വിട്ടുകൊടുക്കുന്നില്ല എന്നതാണ് പുതിയ വാര്‍ത്തകള്‍. മലയാളത്തില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ച വെച്ച പാര്‍വ്വതി തമിഴിലും തെലുങ്കിലും അത് ആവര്‍ത്തിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ബൊമ്മറിലു ഭാസ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആര്യ, റാണ ദഗ്ഗുബാട്ടി, ബോബി സിംഹ , ശ്രീദിവ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *