തന്റെ ഭരണ കാലത്തെ 34 തീരുമാനാങ്ങള്‍ നടപ്പാക്കണം

 

ഗയ: തന്റെ ഭരണകാലത്തെ അവസാന 12 ദിവസങ്ങല്‍ എടുത്ത34 തീരുമാനങ്ങള്‍ നടപ്പാക്കണമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനോടു മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്‌ജി.  ഹിന്ദുസ്ഥാനി അവം മോര്‍ച്ച (എച്ച്‌എഎ) റാലിയില്‍ ഈ തീരുമാനങ്ങള്‍ വിശദീകരിച്ചു സംസാരിക്കുമെന്നും മാഞ്‌ജി വ്യക്തമാക്കി. ഏപ്രിലില്‍ പട്നയിലെ ഗാന്ധിമൈതാനത്തു നടത്തുന്ന റാലിയില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നാണു പ്രതീക്ഷ. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കിയാല്‍ അവ നടപ്പാക്കാന്‍ നിതീഷ്‌ കുമാര്‍ നിര്‍ബന്ധിതനാകുമെന്നും മാധ്യമപ്രവര്‍ത്തകരോടു മാഞ്‌ജി പറഞ്ഞു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സഹായപദ്ധതികളാണു പ്രഖ്യാപിച്ചവയില്‍ ഏറെയും. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു ജയപ്രകാശ്‌ നാരായണന്റെ സമ്പൂര്‍ണവിപ്ലവം സാധ്യമാക്കുകയായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ അവസാന നാളുകളില്‍ മാഞ്‌ജി കൈക്കൊണ്‌ട തീരുമാനങ്ങള്‍ നിതീഷ്‌ കുമാര്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാരിനു കനത്ത സാമ്പത്തികഭാരം വരുത്തി വയ്‌ക്കുമെന്ന കാരണത്താലായിരുന്നു ഈ തീരുമാനം.

മുഖ്യമന്ത്രി പദം രാജി വച്ച ദിവസം തന്നെ മാഞ്‌ജി നിതീഷിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. തന്നെ കൊണ്ട് പല ഫയലുകളിലും നിര്‍ബന്ധിച്ചു ഒപ്പ് വെപ്പിച്ചിട്ടുണ്ട് എന്നും സമയമാകുമ്പോള്‍ പലര്ക്കെതിരായ പല തെളിവുകളും താന്‍ പുറത്തു കൊണ്ട് വരുമെന്നും മാഞ്‌ജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Add a Comment

Your email address will not be published. Required fields are marked *