തന്നെ പീഡിപ്പിച്ചയാളെ ശിക്ഷിക്കണം; മുഖ്യമന്ത്രിയ്ക്ക് പെണ്‍കുട്ടി ചോരകൊണ്ട് കത്തെഴുതി
ചണ്ഡീഗഡ് : പീഡനത്തിന് ഇരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് തന്റെ ചോരകൊണ്ട് കത്തെഴുതി. ഹരിയാനയിലെ കര്‍നാല്‍ സ്വദേശിനിതാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് രക്തംകൊണ്ട് എഴുതിയ കത്തയച്ചത്. തന്നെ പിച്ചിച്ചീന്തിയയാളെ അറസ്റ്റുചെയ്യണമെന്നും അയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നുമാണ് യുവതി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കില്‍ ജീവനൊടുക്കുമെന്നും കത്തില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. കാമുനായ രവിയ്ക്കും സഹോദരനുമെതിരെയാണ് പെണ്‍കുട്ടിയുടെ പീഡന ആരോപണം. പെണ്‍കുട്ടിയുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.