തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് ഡിജിപി

തിരുവനന്തപുരം: ചന്ദ്രബോസ്‌ വധക്കേസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ഡിജിപി കെ.എസ്‌. ബാലസുബ്രഹ്മണ്യം. ഇക്കാര്യം ആവശ്യപ്പെട്ട്‌ ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്‌ നല്‍കി.
വിവാദങ്ങളിലേക്ക്‌ തന്നെ വലിച്ചിഴച്ചതിന്റെ പിന്നിലുള്ള ഗൂഡാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടിരിക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അനുമതിയോടെ ഇന്റലിജന്‍സ്‌ മേധാവി എ.ഹേമചന്ദ്രനെ ഡിജിപി ചുമതലപ്പെടുത്തി. ചന്ദ്രബോസ്‌ വധക്കേസില്‍ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടുവെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജാണ്‌ ആരോപണം ഉന്നയിച്ചത്‌

Add a Comment

Your email address will not be published. Required fields are marked *