ഡോല സെൻ രാജ്യസഭയിലേക്ക്

ദില്ലി ; തൃൺമൂൽ കോൺഗ്രസ് നേതാവ് ഡോല സെൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ മുൻനിര ട്രേഡ് നേതാവായിരുന്ന ഇവർ ഇന്ന് പാർട്ടിയംഗമായ ശ്രിഞ്ജോയ് ബോസിന്റെ രാജിയെത്തുടർന്ന് ഒഴിവു വന്ന വെസ്റ്റ് ബംഗാളിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇതോടെ തൃൺമൂൽ കോൺഗ്രസിന് രാജ്യസഭയിലുള്ള അംഗബലം 12 ആയി. സ്റ്റേറ്റ് അസംബ്ലി സെക്രട്ടറിയും രാജ്യസഭ ഉപതിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ ബുദ്ധേശ്വർ മൊഹന്ദി ഫലപ്രഖ്യാപനം നടത്തി. തുടർന്ന് തന്നെ സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്ത മമ്താ ബാനർജി അവർ നന്ദി പറഞ്ഞു.നാല്പത്തിയഞ്ചുകാരിയായ സെൻ കൊൽക്കത്ത യൂണിവേഴ്സിറ്റിയിലെ മാത്‌സ് ബിരുദധാരിയാണ്.

Add a Comment

Your email address will not be published. Required fields are marked *