ഡെറക്‌ ഒബ്രിയാന്‍ ടി എം സി ദേശീയ വക്താവ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ ദേശീയ വക്താവായി രാജ്യസഭാ എംപി ഡെറക്‌ ഒബ്രിയാനെ മമത ബാനര്‍ജി നിയമിച്ചു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള വ്യക്തിയും പാര്‍ട്ടിയുടെ ലോക്‌സഭാംഗവുമായ സുഗതാ റോയിയെ ദേശീയ വക്താവായും നിയമിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. റോയിയെക്കൂടാതെ മുന്‍ കേന്ദ്രമന്ത്രി കകോലി ഘോഷ്‌, സുകേന്ദു ശേഖര്‍ റോയ്‌ എന്നിവരെയും പാര്‍ട്ടിയുടെ ദേശീയ വക്താക്കളായി നിയമിച്ചിട്ടുണ്‌ട്‌.

Add a Comment

Your email address will not be published. Required fields are marked *