ഡെപ്യുട്ടി സ്പീക്കര്‍ : അന്തിമ തീരുമാനം ആയില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഡെപ്യൂട്ടി സ്‌പീക്കര്‍സ്ഥാനം സംബന്ധിച്ച തീരുമാനങ്ങളൊന്നും അന്തിമമായിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

ഏതു പാര്‍ട്ടിക്കാണു ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി നല്‌കുക എന്ന കാര്യം ഘടകകക്ഷികളുമായി ആലോചിക്കും. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ്‌ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി അറിയിച്ചു.. മത്സ്യത്തൊഴിലാളികള്‍ക്കു രണ്‌ടാഴ്‌ചത്തെ സൗജന്യ റേഷന്‍ നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പദ്ധതിവിഹിതം ചെലവഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Add a Comment

Your email address will not be published. Required fields are marked *