ഡി.ജി.പിക്ക് പിന്നാലെ അസോസിയേഷന്‍ നേതാവിന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. ഡിജിപി സെന്‍കുമാറിനെ മാറ്റിയതിനു പുറമെ കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അജിത്കുമാറിനും പണികിട്ടി. അജിത്കുമാറിനെ എംജി റോഡില്‍ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ടു നിയമിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്‍ നേതാവെന്ന പേരുപറഞ്ഞ് ഡ്യൂട്ടിക്കു ഹാജരാകാതെ നടക്കുകയായിരുന്നു അജിത്കുമാര്‍. സംസ്ഥാനത്തെ പൊലീസുകാരെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അജിത്തിനെ ഇന്നലെ അസിസ്റ്റന്റ് കമ്മിഷണര്‍ ഡ്യൂട്ടിക്കു നിയമിച്ചത്. അഞ്ചുവര്‍ഷം ഡ്യൂട്ടി ചെയ്യാതിരുന്നതിന്റെ കുറവ് ഇന്നു രാവിലെ എംജി റോഡില്‍ ഗതാഗതം നിയന്ത്രിക്കാനെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. സോളാര്‍ കേസില്‍ തന്നില്‍ നിന്നും അജിത്കുമാര്‍ പണം വാങ്ങിയെന്നു സരിത നായര്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് സോളാര്‍ കമ്മിഷന്‍ അജിത്കുമാറില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിഞ്ഞാണ് അജിത്കുമാര്‍ ഡ്യൂട്ടിക്കു ഹാജരായത്. വരും ദിവസങ്ങളില്‍ പൊലീസില്‍ വീണ്ടും വന്‍ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന….

Add a Comment

Your email address will not be published. Required fields are marked *