ഡി.ജി.പിക്ക് പരാതി നല്‍കി

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: നിയമസഭയില്‍ നടന്ന അതിക്രമങ്ങളുടെ പേരില്‍ പ്രതിപക്ഷത്തെ വനിതാ എം എല്‍ എമാര്‍ ഡി ജി പിക്ക് പരാതി നല്‍കി. ജമീല പ്രകാശം, ഐഷാ പോറ്റി, കെ എസ് സലീഖ, കെ കെ ലതിക എന്നിവരാണ് പരാതി നല്‍കിയത്. കെ ശിവദാസന്‍ നായര്‍, എം.എ.വാഹിദ്, എ.ടി.ജോര്‍ജ്, ഡൊമനിക് പ്രസന്റെ ഷന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത് . പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ജമീല പ്രകാശം പരാതി നല്‍കിയത്. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ ശിവദാസന്‍ നായര്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും പെരുമാറിയെന്ന് ജമീല പ്രകാശം നല്‍കിയ പരാതിയില്‍ പറയുന്നു. നിയമോപദേശം തേടിയശേഷം നടപടി സ്വീകരിക്കാമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയതായി പരാതി നല്‍കിയശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *