ഡി കെ രവിയുടെ മരണം : റിപ്പോര്‍ട്ട് പുറത്തു വിടാമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗലൂരു : ദുരൂഹചാഹച്ചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഐ എ എസ ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ മരണത്തെ കുറിച്ചുള്ള സി ഐ ഡി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കാം എന്നും സംഭവത്തെ കുറിചുള്ള ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വിടാമെന്നും കര്‍ണാടക ഹൈക്കോടതി . ഇപ്പോള്‍ സി ബി ഐ അന്വേഷണമാണ് നടക്കുന്നത് കര്നാടകസര്‍ക്കാരിനോട് ഏറെ ആവശ്യപ്പെട്ട ശേഷമാണു സി ഐ ഡി യില്‍ നിന്നും അന്വേഷണം സി ബി ഐയിലേക്ക് മാറ്റിയത് . ആദ്യ അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വിടരുത് എന്നായിരുന്നു വാദം . രവിയുടെ മരണവുമായി ബന്ധപ്പെട്ടു സഹപാഠിയായ ഐ എ എസ ഉദ്യോഗസ്ഥയുടെ പേരു പുറത്തു വന്നിരുന്നു . ഈ സാഹചര്യത്തില്‍ അവരുടെ ഭര്‍ത്താവ് സുധീര്‍ റെഡി കോടതിയെ സമീപിക്കുകയായിരുന്നു .സി ഐ ഡി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സി ബി ഐ ക്ക് കൈമാറണം എന്നും ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *