ഡി എ ആര്‍ സി നിര്‍ദ്ദേശിച്ചു

കൊച്ചി: മെട്രോ റെയില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം വേഗത്തില്‍പൂര്‍ത്തിയാക്കാന്‍ തീരുമാനം .ഇതിനായി കൂടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ ഡിഎംആര്‍സി കരാറുകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഒരു സ്റ്റേഷനിലേക്കു 10 തോഴിലാളികളെ വീതം പുതിയതായി നിയമിക്കാനാണ് ഡിഎംആര്‍സിയുടെ നിര്‍ദ്ദേശം.കൊച്ചി മെട്രോ സ്‌റ്റേഷന്റെ നിര്‍മ്മാണം വൈകുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ.ശ്രീധരന്‍ മെട്രോയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങള്‍ പരിശോധന നടത്തിയിരുന്നു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിലെ സ്റ്റേഷനുകളിലാണ് അദ്ദേഹം പരിശോധന നടത്തിയത്.മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള ഭാഗം അടുത്ത വര്‍ഷം ജൂണില്‍ ഉദ്ഘടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 16 സ്‌റ്റേഷനുകളാണ് ഈ ഭാഗത്ത് വരുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ണമായ തോതില്‍ ആരംഭിച്ചിട്ടുള്ളത്.

ആലുവയിലും മഹാരാജാസ് ഗ്രൗണ്ടിലും സ്‌റ്റേഷനുകളുടെ നിര്‍മ്മാണം ഇരുവശങ്ങളിലും നടക്കുന്നുണ്ട്. പത്തടിപാലം ,ഇടപ്പിള്ളി,പാലാരിവട്ടം ,ലിസി ,കലൂര്‍ ,എന്നീ സ്റ്റേഷനുകളുടെ നിര്‍മ്മാണം ഒരു ഭാഗത്തും ആരംഭിച്ചു.അതേസമയം 10 സ്‌റ്റേഷനുകളുടെ നിര്‍മ്മാണം ഓആരംഭിച്ചിട്ടില്ല.കച്ചേരിപ്പടയില്‍ മാധവ ഫാര്‍മസി ജംക്്ഷനിലെ സ്റ്റേഷനു വേണ്ടി ഇതുവരെ സ്ഥലം പോലും ഏറ്റെടുക്കാനായിട്ടില്ല. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാനാവാത്തതാണ് ഇതിനു തടസം.എന്നാല്‍ കൂടുതല്‍ പേരെ ജോലിക്കു നിയോഗിച്ചാല്‍ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കമെന്നാണ് കരുതുന്നത്. ഇതനുസരിച്ചാണ് ആവശ്യത്തിനു വേണ്ട തൊഴിലാളികളെ നിയമിക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചത്.ഒരു സ്‌റ്റേഷനു പത്ത് തൊഴിലാളികള്‍ വീതം ആണ് അധികമായി നിയോഗിക്കുന്നത്.

ജിബി സദാശിവൻ

കൊച്ചി

Add a Comment

Your email address will not be published. Required fields are marked *