ഡിജിപിക്കെതിരെ അന്വേഷണം
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനെ സഹായിച്ചുവെന്ന പരാതിയില്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യമടക്കം 11 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കേസ് എടുക്കേണ്ടതുണ്ടോ എന്നു വ്യക്തമാക്കാനുള്ള പ്രാഥമിക അന്വേഷണത്തിനാണു ഉത്തരവിട്ടത്. അന്വേഷണത്തിനു ശേഷമാണു കോടതി കേസെടുക്കണോ എന്നു ഉത്തരവിടുക.
ജൂണ്‍ 25നു മുന്‍പു റിപ്പോര്‍ട്ടു നല്‍കണം. വിജിലന്‍സ് ഡിജിപിയോടാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. തൃശൂരിലെ പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്, ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്‍.ജയചന്ദ്രന് പിള്ള തുടങ്ങിയ 11 പേര്‍ക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ജൂണ്‍ 25ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നിഷാമിന്റെ കേസ് ഒതുക്കി തീര്‍ക്കാന്‍ ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് മുന്‍ ഡിജിപി എം.എന്‍.കൃഷ്ണമൂര്‍ത്തിയും മുന്‍ തൃശൂര്‍ കമ്മീഷര്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷവും ജോര്‍ജ് പുറത്തുവിട്ടിരുന്നു.