ട്രോളിംഗ് നിരോധനം
കൊച്ചി:കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിംഗ് നിരോധനം കേരള തീരത്ത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ലെന്ന് മന്ത്രി കെ ബാബു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈലില്‍ 47 ദിവസത്തെ ട്രോളിംഗ് നിരോധനം മാത്രമെ ഉണ്ടാകുവെന്നും മന്ത്രി കെ ബാബു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന നിലപാടിനോട് സംസ്ഥാന സര്‍ക്കാര്‍ അല്പം പോലും യോജിക്കൂന്നില്ല.61 ദിവസത്തെ മല്‍സ്യബന്ധന നിരോധനം കേരള തീരത്ത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.ഇത് അംഗീകരിക്കുന്നുമില്ല അതേ സമയം ഭരണഘടനാ പരമായ ബാധ്യത നിറവേറ്റുന്നതിന് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിന് സംസ്ഥാനം തയാറാല്ല. ഇത്തരത്തിലുളള ശുദ്ധ വിഢിത്തരം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്നും മന്ത്രി കെ ബാബു പറഞ്ഞു.