ടോം ജോസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഐഎഎസ് മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് നല്‍കി. വായ്പയെടുത്താണ് 1.63 കോടി രൂപയ്ക്ക് റബ്ബര്‍ എസ്റ്റേറ്റ് വാങ്ങിയതെന്ന് ടോം ജോസ് നേരത്തെ വിശദീകരിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നല്‍കിയ പണം ഉപയോഗിച്ച് വായ്പ നേരത്തെ തിരിച്ചടച്ചുവെന്നും ടോം ജോസ് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിശദീകരണങ്ങള്‍ തള്ളിക്കൊണ്ടാണ് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *