ടൈംസ് നൌ വിനെതിരായ വികെ സിംഗിന്റെ പരാമര്‍ശം വിവാദമായി

ദില്ലി : യുദ്ധമുഖമായ യമനില്‍ നിന്ന് മാതൃകാപരമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് വര്ത്തയാക്കാതെ പാക് ദിനാഘോഷങ്ങളില്‍ പങ്കെടുത്ത തന്റെ നടപടിയെ അനാവശ്യമായി വിവാദമാക്കിയത് വേശ്യാവൃത്തിക്ക് സമാനമായ നടപടിയാണ് എന്ന് ടൈംസ് നൌ ചാനലിനും ആര്‍ണബ് ഗോസ്വാമിക്കും നേരെ വിദേശകാര്യ സഹമന്ത്രി വികെ സിംഗ് നടത്തിയ പരാമര്‍ശം വിവാദമായി . യമനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും എളുപ്പം പാക് എംബസി സന്ദര്‍ശിക്കുന്നതനു എന്ന് പറഞ്ഞു ഇദ്ദേഹം കഴിഞ്ഞ ദിവസം വിവാദം ഉണ്ടാക്കിയതിനു ശേഷമാണ് ഇത് .

Add a Comment

Your email address will not be published. Required fields are marked *