ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. കേസില്‍ 24-ാം പ്രതിയും വടകര സ്വദേശിയുമായ രാഹുലാണു പിടിയിലായത്‌. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ്‌ ഇയാള്‍ പിടിയിലായത്‌. സംഭവത്തിനു ശേഷം ഗള്‍ഫിലേക്കു മുങ്ങിയ ഇയാള്‍ ചൊവ്വാഴ്‌ചയാണു തിരിച്ചെത്തിയത്‌. കൊലപാതകികള്‍ക്കു മൊബൈല്‍ ഫോണും ആയുധങ്ങളും സംഘടിപ്പിച്ചു നല്‍കിയെന്നാണു രാഹുലിനെതിരേയുള്ള കേസ്‌.

 

 

Add a Comment

Your email address will not be published. Required fields are marked *