ടിബറ്റിനും നേപ്പാളിനും ഇടയില്‍ ചൈന റെയില്‍വേ പാത നിര്‍മിക്കുന്നു

ദില്ലി : ഇന്ത്യന്‍ സുരക്ഷിതത്വത്തിന് വെല്ലു വിളി ഉയര്‍ത്തി ചൈന ടിബറ്റിനും നേപ്പാളിനും ഇടയില്‍ റെയില്‍വേ പാത നിര്‍മിക്കുന്നു . എവറസ്റ്റ് പാര്‍വത നിരകളിലൂടെ ടണല്‍ വഴി 54൦ കിലോമീറ്റര്‍ അതിവേഗ  റെയില്‍ പദ്ധതിയാണ് ചൈന വിഭാവനം ചെയ്യുന്നത് .നിലവിൽ ഇരുരാജ്യങ്ങൾക്കിടയിൽ റെയിൽവെ ബന്ധം ഇല്ലാത്തതിനാൽ ചൈന-നേപ്പാൾ അതിർത്തിയിലേക്കുള്ള ക്വിൻഖായ്-ടിബറ്റ് റെയിൽവെയുടെ വിപുലീകരണം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും ടൂറിസവും ഉത്തേജിപ്പിക്കുമെന്ന് ചൈന വ്യക്തമാക്കി.

2020ഓടെ പദ്ധതി പൂര്‍ത്തികരിക്കും . മണിക്കൂറിൽ 120കിലോമീറ്റർ വേഗതയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. 1,956 കിലോമീറ്റർ നീളമുള്ള ക്വിൻഖായ്-ടിബറ്റ് റെയിൽ പാത ചൈനയുടെ മറ്റു ഭാഗങ്ങളെ ടിബറ്റൻ തലസ്ഥാനമായ ലാസയുമായി ബന്ധിപ്പിക്കുന്നുണ്ട്. നേപ്പാളിന്റെ ആവശ്യപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ചൈന അറിയിച്ചു .

Add a Comment

Your email address will not be published. Required fields are marked *