ജർമ്മൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

പാരീസ്: തെക്കൻ ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളിൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്‌ത്താൻസയുടെ ഉടമസ്ഥതയിലുള്ള ബജറ്റ് എയർലൈനായ ജർമ്മൻവിംഗ്സിന്റെ എയർബസ് എ-320 എന്ന വിമാനമാണ് ഇന്നലെ രാവിലെ പ്രാദേശിക സമയം 11 മണിയോടെ (ഇന്ത്യൻസമയം ഉച്ചയ്ക്ക് 3.50) ബാർസലോണെറ്റ് പട്ടണത്തിനുസമീപമുള്ള ഫ്രഞ്ച് ഗ്രാമത്തിൽ തകർന്നു വീണത്. സ്പെയിനിലെ ബാർസലോണയിൽനിന്ന് ജർമ്മനിയിലെ ദുസൽഡോർഫിലേക്ക് പോകുകയായിരുന്ന വിമാനത്തിലുണ്ടായിരുന്ന 150 പേരും മരിച്ചു. 11,500 മീറ്റർ ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 2100 മീറ്ററിലേക്ക് താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനത്തിൽനിന്ന് ഒരു തരത്തിലുള്ള അപകടസന്ദേശവും ലഭിച്ചില്ല. നല്ല കാലാവസ്ഥയായിരുന്നു. മഞ്ഞ് മൂടിയ ദുർഘടമായ പ്രദേശത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. സുരക്ഷാ ഹെലികോപ്‌റ്ററുകളാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *