ജോർജിന്റെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനം: ഉമ്മൻചാണ്ടി

കോട്ടയം ഹിന്ദുസ്ഥാന്‍ സമാചാര്‍ : പി.സി.ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. വിദേശത്ത് നിന്ന് താന്‍ മടങ്ങിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. ജോർജിന്റെ കാര്യത്തിൽ കഴിവതും വേഗത്തിൽ തീരുമാനമുണ്ടാവും. ഇക്കാര്യം എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും. സ്ഥാനം ഒഴിയുന്നതിന് ജോർജ് എന്തെങ്കിലും ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിശദാംശങ്ങളൊന്നും ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *