ജോസ് കെ മാണിക്ക് ഭാര്യ നിഷയുടെ പിന്തുണ

പാലാ: പി.സി ജോര്‍ജിന് ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ മറുപടി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ വിവാദത്തിന് നിഷ ജോസ് മറുപടി നല്‍കിയിരിക്കുന്നത്. വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും വാങ്ങാന്‍ സാധിക്കില്ല, സൗജന്യമായി ലഭിക്കുകയുമില്ല. സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും കൈവരിക്കണം. തന്‍റെ ഭര്‍ത്താവ് ജോവിന് കുടുംബത്തിന്‍റെയും മറ്റും സഹകരണവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. സ്വബോധമുള്ളവര്‍ക്ക് ഈ ആരോപണം വിശ്വസനീയമാകില്ല. സാഹചര്യത്തിനനുസരിച്ച് കപടത മറച്ചുവെക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നാണക്കേടാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. ‘ ഈ പരിപ്പ് ഇവിടെ വേവില്ല’ എന്ന് നിഷ ഫേസ് ബുക്കില്‍ വ്യക്തമാക്കുന്നു. നേരത്തെസരിതയുടെ കത്തില്‍ ജോസ് കെ മാണിക്കെതിരെ പരാമര്‍ശമുണ്ടെന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു.( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *