ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പുകവലിക്കാനോ മദ്യപിക്കാനോ പാടില്ലെന്ന് സര്‍ക്കുലര്‍
തിരുവനന്തപുരം : ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ മദ്യപിക്കാനോ പുകവലിക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വേണം. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്ത മേലാധികാരികള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുന്ന സര്‍ക്കാര്‍ ഡ്രൈവര്‍മാരെ സസ്പെന്‍ഡ് ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അധ്യാപകര്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
( രാജി രാമന്‍കുട്ടി )