പോരടിക്കാന്‍ പിള്ളയും
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : സോളാര്‍ കേസിലെ മുഖ്യപ്രതി സരിതയുടെ കത്ത് താന്‍ കണ്ടെന്നും, അത് വായിച്ചു തിരികെ നല്‍കിയെന്നും ആര്.ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ അവസ്ഥയില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നതായി ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തല്‍. തന്റെ കത്ത് കണ്ട ഒരാള്‍ ആര്.ബാലകൃഷ്ണപിള്ളയാണെന്ന് സരിതയും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സരിതാ കത്ത് താന്‍ പി.സി.ജോർജിനെ കാണിച്ചിട്ടില്ലെന്ന് പിള്ള പറഞ്ഞു. കത്ത് തന്റേയോ ഗണേശ് കുമാറിന്റേയോ കൈയിൽ ഇല്ല. കത്ത് കണ്ടിരുന്നു. വായിച്ച ശേഷം കത്ത് തിരികെ നൽകി. സരിതയുടെ കത്ത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പല രാഷ്ട്രീയക്കാരും സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ നേരിട്ട് അറിയില്ല. മന്ത്രിമാർക്കെതിരെ തെളിവ് സഹിതം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തു നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. താൻ തറവാടി ആയതുകൊണ്ടാണ് ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിയുന്നത്. അഴിമതിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നൽകിയ കത്തുകൾ വിജിലൻസിന് നൽകുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. (മനോജ്)