ജോസ് കെ.മാണി ഡി.ജി.പി.ക്ക് പരാതി നല്കി
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ പുറത്തുവന്ന കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി. ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന് പരാതി നല്കി. രാഷ്ട്രീയതാത്പര്യങ്ങള്‍ക്കുവേണ്ടി ചിലര്‍ ഗൂഢാലോചന നടത്തിയെന്നും താന്‍ അതിന്റെ ഇരയാണെന്നും ജോസ് കെ.മാണിയുടെ പരാതിയില്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് വ്യാജ കത്തുനല്കിയതാരാണെന്ന് പരിശോധിക്കണം. അവര്‍ക്കുപിന്നില്‍ വന്‍ ലോബിയുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പറയുന്നു. ഇന്നലെ രാത്രി 7.30ന് പോലീസ് ആസ്ഥാനത്തെത്തിയാണ് പരാതി കൈമാറിയത്. തോമസ് ഉണ്ണ്യാടന് എം.എല്‍.എ.യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. (മനോജ്)