ജോസഫ് ഗ്രൂപ്പ് മൗനത്തില്‍ ദുരൂഹത; അടുത്ത തിരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കും: പി.സി.ജോര്‍ജ്
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : തനിക്കെതിരായ നടപടികളുമായി കെ.എം.മാണി മുന്നോട്ട് പോകുമ്പോള്‍ ജോസഫ് ഗ്രൂപ്പ് പാലിച്ച മൌനത്തില്‍ ദുരൂഹതയുണ്ടെന്നു പി.സി.ജോര്‍ജ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് ജോസഫ് ഗ്രൂപ്പിനെതിരെകൂടി ജോര്‍ജ് വെടിപൊട്ടിച്ചു തുടങ്ങിയത്. ജോസഫ് ഗ്രൂപ്പ് നിശബ്ദത പാലിച്ചപ്പോള്‍ അതിന്റെ ഗുണം ജോസഫ് ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ടാകുമെന്നു ജോര്‍ജ് പറഞ്ഞു. മാന്യന്മാരായ എംഎല്‍എമാര്‍ ഇന്നലെവരെ മാണിയെക്കുറിച്ചു പറഞ്ഞു നടന്നതെന്തെന്ന് എല്ലാവര്ക്കും അറിയാം. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണു മാണി ശ്രമിക്കുന്നത്. തന്നെ മറ്റൊരു ഗ്രൂപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. സ്ഥാനമില്ലാത്ത പി.സി. ജോര്‍ജ് നൂറിരട്ടി ശക്തനായിരിക്കുമെന്നും യുഡിഎഫിന്റെ മാന്യമായ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. (മനോജ്)