ജേക്കബ് ഗ്രൂപ്പിൽ പുതിയ കലാപം

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബിൽ ചെയർമാൻ ജോണി നെല്ലൂരും മന്ത്രി അനൂപ്‌ ജേക്കബും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നു. സപ്ലൈകോയിൽ അടിമുടി അഴിമതി ആണെന്നാരോപിച്ച് ജോണി നെല്ലൂർ ഇന്നലെ വാർത്ത സമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഇന്ന്നു മന്ത്രി അനൂപ്‌ ജേക്കബിന്റെ ഓഫീസ് വാർത്താകുറിപ്പിലൂടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ജോണിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് നല്ല പ്രവണത അല്ലെന്നും അനൂപ്‌ ജേക്കബിന്റെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുരുപ്പിൽ അറിയിക്കുന്നു.കെ എം മാണിക്കെതിരെയും ജോണി നെല്ലൂർ ഇന്നലെ രൂക്ഷമായ ആരോപണം ഉന്നയിച്ചിരുന്നു.

സപ്ലൈകോയില്‍ വ്യാപകമായ ക്രമക്കേടെന്ന കേരളകോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണിനെല്ലൂരിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സപ്ലൈകോ അധിക്യതര്‍ അറിയിച്ചു. സപ്ലൈകോയില്‍ ക്രമക്കേടുകള്‍ നടത്തുന്നുവെന്ന് കണ്ടുപിടിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ മാനേജിംഗ് ഡയറക്ടര്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം പോത്തന്‍കോട് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തിട്ടുണ്ട്. വര്‍ക്കല, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ ആരോപണവിധേയരായവരെ സസ്‌പെന്റ് ചെയ്യുകയും അവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. സപ്ലൈകോയിലെ വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണവും മറ്റ് അച്ചടക്ക നടപടികളും ഇവര്‍ക്കെതിരെ തുടരുകയാണ്.

ക്രമക്കേടുകള്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സമീപകാലത്ത് ശക്തമായ നടപടികള്‍ സപ്ലൈകോ എടുത്തിരുന്നു. ഇതിനെതുടര്‍ന്നാണ് സപ്ലൈകോയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി തത്പരകക്ഷികള്‍ മുന്നോട്ടുവന്നിട്ടുള്ളത്. സപ്ലൈകോ സംഭരിച്ച നെല്ല് മില്ലുകള്‍ക്ക് നല്കുകയും അവര്‍ തിരിച്ചുതരുന്ന അരിയുടെ ഗുണനിലവാരം കര്‍ശന പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. അരിയുടെ ഗുണനിലവാരത്തെ സംബന്ധിച്ച പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

നിരന്തര റെയ്ഡുകളും ഗുണനിലവാര പരിശോധനയും ക്യത്യമായി നടത്തുന്നു. പരാതികള്‍ ലഭിക്കുന്ന ഉടനെ പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന സംവിധാനം സപ്ലൈകോയിലുണ്ട്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേത്യത്വത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗവുമുണ്ട്. ക്രമക്കേട് ചെയ്യുന്നവരെ സപ്ലൈകോ യാതൊരു വിധത്തിലും സംരക്ഷിക്കുകയില്ലെന്നും അധിക്യതര്‍ അറിയിച്ചു.പൊതു വിതരണവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ലഭിക്കുന്ന എല്ലാ പരാതികളും അന്വേഷിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസ് അറിയിച്ചു.

പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കുറ്റാരോപിതര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികളാണ് ഭക്ഷ്യ വകുപ്പിലും സ്വീകരിക്കുന്നത്. സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലിസ്‌റ്റോറുകളിലും ക്രമക്കേട് നടത്തിയ ഏതാനും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി വയനാട്, പൂതാടി പഞ്ചായത്തിലെ മാവേലിസ്‌റ്റോറില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മാനേജരെ മന്ത്രി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബ്രാന്റഡ് ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന് കമ്മീഷന്‍ വാങ്ങിയതിനും ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനും, സാമ്പത്തിക തിരിമറി നടത്തിയതിനുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധതലത്തില്‍ വകുപ്പ്തല നടപടികള്‍ എടുത്തിട്ടുള്ളത്. ഏതാനും ചിലരുടെ ക്രമക്കേടുകളുടെ പേരില്‍ സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബിൽ ചെയർമാൻ ജോണി നെല്ലൂരും മന്ത്രി അനൂപ്‌ ജേക്കബും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നു. സപ്ലൈകോയിൽ അടിമുടി അഴിമതി ആണെന്നാരോപിച്ച് ജോണി നെല്ലൂർ ഇന്നലെ വാർത്ത സമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഇന്ന്നു മന്ത്രി അനൂപ്‌ ജേക്കബിന്റെ ഓഫീസ് വാർത്താകുറിപ്പിലൂടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ജോണിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് നല്ല പ്രവണത അല്ലെന്നും അനൂപ്‌ ജേക്കബിന്റെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുരുപ്പിൽ അറിയിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *