ജൂണിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ക്കായുള്ള എ, ബി ലെവല്‍ പരീക്ഷ ജനുവരി 17-ലേക്ക് മാറ്റി
ചെറുതോണിഃ എട്ട്, ഒമ്പത് ക്ലാസുകളിലെ ജൂണിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ക്കായുള്ള എ, ബി ലെവല്‍ പരീക്ഷ ജനുവരി 17-ലേക്ക് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്കൂള്‍, കൂമ്പന്‍പാറ ഫാത്തിമമാത ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂള്‍,കട്ടപ്പന സെന്റ്ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, വാഴത്തോപ്പ് സെന്റ്ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ നടക്കും. നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പങ്കെടുക്കും. രാവിലെ 11മുതല്‍ 1 മണി വരെയാണ് പരീക്ഷ. ജെ.ആര്.സി. കേഡറ്റുകള്‍ രാവിലെ 10.30ന് പരീക്ഷാകേന്ദ്രങ്ങളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ എത്തിച്ചേരണം. ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായുള്ള ക്വിസ് മത്സരത്തിന്റെ നാലാംഘട്ടം ജനുവരി 20-ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടത്തപ്പെടും. അഞ്ചാംഘട്ടമായുള്ള ജില്ലാതല ഫൈനല്‍ മത്സരം ഫെബ്രുവരി ആദ്യവാരം ചെറുതോണിയില്‍ നടക്കുമെന്നും ജില്ലാ സെക്രട്ടറി വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു.