ജുഡീഷ്യല്‍ നിയമന കമ്മിഷന്‍: എ ജി യുടെ വാദം തള്ളി

ദില്ലി : ജഡ്ജിമാരുടെ നിയമന കൊളീജിയത്തിനു പകരം കേന്ദ്ര സര്‍ക്കാര്‍ രൂപികരിച്ച ജുഡീഷ്യല്‍ നിയമന കമ്മിഷന്‍റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിനുള്ള ഹര്‍ജി സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കും . സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഉള്ള ഹര്‍ജിക്കാര്‍ ഇടക്കാല വിധി വേണം എന്ന ആവശ്യവുമായാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്നാല്‍ ഇടക്കാല വിധി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി വിശാല ബെഞ്ചിനു കൈമാറിയതായും കേസ് പിന്നീട് പരിഗണിക്കും എന്നും വ്യക്തമാക്കി . ജസ്റ്റിസുമാരായ എ ആര്‍ ദാവേ , ജെ ചലമെശ്വര്‍ , മദന്‍ ബി ലോകൂര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് . ഹര്‍ജി തള്ളണം എന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ ആവശ്യം ബെഞ്ച് തള്ളി.

Add a Comment

Your email address will not be published. Required fields are marked *