ജര്മ‌ന്‍ വിമാനം തകര്‍ന്ന് 150 പേര്‍ മരിച്ചു

പാരിസ്: 150 യാത്രക്കാരുമായി പറന്ന ജര്‍മന്‍ വിമാനം ആല്‍പ്‌സ് പര്‍വത നിരകളില്‍ തകര്‍ന്നുവീണതായി വാര്‍ത്ത. ബാഴ്‌സലോണയില്‍നിന്നു ഡസല്‍ഡോര്‍ഫിലേക്കു പോവുകയായിരുന്നു വിമാനം. 142 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജര്‍മന്‍ എയര്‍ബസ് A320 ആണു തകര്‍ന്നുവീണത്. മഞ്ഞു മൂടിയ മലനിരകളില്‍ വിമാനത്തിനായി തെരച്ചില്‍ നടക്കുന്നു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് വിമാനം തകര്‍ന്ന മേഖലയിലേക്ക് ഇനിയും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.

180 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് തകര്‍ന്നു വീണ വിമാനം. ബാഴ്സലോണിയല്‍നിന്ന് രാവിലെ9.55നു പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം 50 മിനിറ്റുകള്‍ക്കുശേഷം നഷ്ടപ്പെട്ടു. 6,550 അടി ഉയരത്തിലാണു വിമാനം തകര്‍ന്നു വീണത്. ഈ ഭാഗത്തേക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഏത്തിച്ചേരുക അതീവ ദുഷ്കരമാണെന്നു ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനി ജര്‍മന്‍ വിങ്‌സിന്റേതാണു വിമാനം.

About us Advertise Terms of us Contact Subscribe Privacy & Cookies

Copyright©2011 Hindusthan Samachar, All Rights reserved.

Add a Comment

Your email address will not be published. Required fields are marked *